തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമര നായകൻ. 1885 സെപ്തംബർ രണ്ടിന് മാവേലിക്കരയിൽ ആലുംമൂട്ടിൽ കേശവൻ ചാന്നാന്റെയും ഉമ്മണി അമ്മയുടെയും മകനായി ജനനം. ശ്രീനാരായണ ഗുരുദേവന്റെ ഗ്യഹസ്ഥ ശിക്ഷ്യന്മാരിൽ പ്രമുഖൻ, ഗാന്ധിജിയുടെ വാഝല്യഭാജനം, വൈക്കം സാത്യാഗ്രഹ സമരസംയോജകൻ, സമുദായ പരിഷ്കർത്താവ്, ദേശാഭിമാനി പത്രാധിപർ, ശ്രീമൂലം പ്രജാസഭാ മെമ്പർ, തിരുവിതാംകൂറിന്റെ ഫുസിഫുട്ട് എന്നറിയപ്പെട്ട മദ്യവിരുദ്ധ പ്രക്ഷോഭനായകൻ, സമത്വവാദി, പ്രസംഗ പ്രവീണൻ, രാഷ്ട്രീയ വിചക്ഷണൻ, തിരുവാർപ്പ് സമര നായകൻ , നവോത്ഥാന നായകരിൽ അഗ്രിമൻ എന്നീ നിലകളിൽ സുവിദിതൻ.
ഗുരുദർശനങ്ങളെ സമകാലീകമായ നവോത്ഥാന പ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാര നിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്തുംഗ ശ്യംഗത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്ത അപൂർവ്വ സൂര്യ തേജസ്സ്, സ്വജീവിതം അന്യനുതകുമാറ് ജീവിച്ച് നൂറ് നൂറ് സമര മുഖങ്ങളിൽ മുഴങ്ങിയ ആ സിംഹ ഗർജ്ജനം 1930 ഏപ്രിൽ 27 ന് നിലച്ചു. ധീരദേശാഭിമാനിക്ക് ആ പോരാട്ടവീര്യം നെഞ്ചിലേറ്റുന്ന ഈ തലമുറയുടെ പ്രണാമങ്ങൾ.



