About Us

തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരചരിത്രം 1925-27

തിരുവാർപ്പിലെ പൊതു ക്ഷേത്രവഴികളിൽക്കൂടി എല്ലാ വിഭാഗം ജനങ്ങൾക്കും സഞ്ചരിക്കുന്നതിനുള്ള അവ കാശ സ്ഥാപനത്തിനായി ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തിൽ 1926-27 കാലഘട്ടത്തിൽ നടന്ന സമരം തിരു വാർപ്പ് സഞ്ചാര സ്വാതന്ത്യ സമരം എന്നറിയപ്പെടുന്നു. കേരള ത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകർന്ന സമ രത്തിന്റെ ഒരു ഘട്ടത്തിൽ 1927 സെപ്തംബർ 4 ന് സമരഭൂമി യിൽ വച്ച് ടി.കെ. മാധവൻ, സി. കുട്ടൻ നായർ തുടങ്ങിയ സമര ഭടന്മാർക്ക് മർദ്ദനമേൽക്കേണ്ടിവന്നതോടെ സമരം കൂടുതൽ പണിയായി മാറുകയുണ്ടായി. തുടർന്ന് 1928-ലെ തിരുവിതാംകൂർ സഞ്ചാര സ്വാതന്ത്ര്യ വിളംബരത്തോടെ പൊതുവഴി കൾ എല്ലാവിഭാഗം ജനങ്ങൾക്കും സഞ്ചരിക്കുന്നതിനായി തു ന്നുകൊടുക്കപ്പെട്ടു.

മഹാത്മാഗാന്ധിയുടെ പിൻതുണയോടെ ദേശീയ ശ്രദ്ധയാകർഷിച്ച സമരത്തിന്റെ തുടർച്ചയായി 1937 ജനുവരി 19 ന് ഗാന്ധിജി തിരുവാർപ്പ് സന്ദർശിക്കുകയും അധകൃത ജനവിഭാഗ ളോടൊപ്പം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.

ട്രസ്റ്റ് രൂപീകരണം

ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരം, സമരത്തിനു പിൻതുണ നൽകിയ ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനം, എന്നീ ചരിത്ര സംഭവങ്ങളുടെ സ്മരണ നിലനിർത്തുന്നതിനും, കേരള നവോത്ഥാനത്തിനു നെടുനായകത്വം വഹിച്ച, ടി.കെ. മാധവന്റെ ത്യാഗപൂർണ്ണമായ ജീവിതം വരുംതലമുറക്ക് പരി ക്കുന്നതിനും, ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു 2016 പ്രവർത്തിച്ചുവരുന്ന സംഘടനയാണ് “തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരനായകൻ ടി. കെ. മാധവൻ ട്രസ്റ്റ് “

ഉദ്ഘാടനം

ട്രസ്റ്റിന്റെ ഔദ്യോഗിക ഉർഘാടനം 2017 ജനുവരി 19 ന്പ്രശസ്ത സാഹിത്യകാരൻ ശ്രീ. കിളിരൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി യുടെ തിരുവാർപ്പ് സന്ദർശനത്തിന്റെ 80-ാം വാർഷികാഘോ ഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുക യുണ്ടായി. ആഘോഷ പരിപാടികൾ 2017 ജനുവരി 20 ന് ശ്രീ. വി.എം. സുധീരനും, തിരുവാർപ്പ് സമരത്തിന്റെ 90-ാം വാർഷികാഘോഷങ്ങൾ ആഗസ്റ്റ് 20 ന് ശ്രീ. സുരേഷ് കുറുപ്പ് എം.എൽ.എ.യും ഉത്ഘാടനം ചെയ്തു. തിരുവാർപ്പ് സമ രത്തെ അടിസ്ഥാനമാക്കി ഡോ. അഞ്ചയിൽ രഘു, ശ്രീ. എൻ. ഗംഗാധരൻ (ടി.കെ. മാധവന്റെ ചെറുമകൻ) തുടങ്ങിയവർ പങ്കെടുത്ത ചരിത്രസെമിനാറും ഇതോടനുബന്ധിച്ച് നടന്നു.

ഗാന്ധിജി – സന്ദർശന സ്മാരകം

മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനങ്ങൾ നമുക്ക് പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. തിരുവാർപ്പ് സമരഭൂമി അടയാളപ്പെടുത്തുന്ന ബോർഡ്, ഗാന്ധിജിയുടെ സന്ദർശന സ്മാരകമായി തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് ശിലാഫലകം എന്നിവ സ്ഥാപിക്കുവാൻ കഴിഞ്ഞതോടെ ഈ വിഷയ ങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുകയുണ്ടായി. തിരുവാർപ്പ് സമരത്തിന്റെ ലഘുചരിത്രം പ്രധാന സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അയിത്ത ലംഘന ജലയാത്ര

തിരുവാർപ്പ് സമരത്തിലെ നിർണ്ണായക ഏടുകളിലൊ ന്നായിരുന്ന ടി.കെ.യുടെ നേതൃത്വത്തിൽ നടന്ന അയിത്ത ലംഘന ജലയാത്രയുടെ സ്മരണ ഉണർത്തിക്കൊണ്ട് മീഞ്ചിറ യിൽനിന്നും മീനച്ചിലാറിലൂടെ നടത്തിയ ജലഘോഷയാത് ഒട്ടേറെ ജനങ്ങളെ ആകർഷിക്കുകയുണ്ടായി. ഘോഷയാത്ര ഇമാം ഷമിർ അസ്ലമി ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ. തിരുവ യൂർ രാധാകൃഷ്ണൻ MLA ആശംസകൾ അർപ്പിച്ചു.

ടി.കെ.മാധവൻ സ്മാരക സ്വർണ്ണമെഡൽ അഖില കേരള പ്രസംഗ മത്സരം

ഉജ്ജ്വല വാഗ്മിയായിരുന്ന ടി.കെ.യുടെ നാമധേയ ത്തിൽ 2011 മുതൽ തുടർച്ചയായ വർഷങ്ങളിൽ അഖില കേരളാടിസ്ഥാനത്തിൽ ടി.കെ. മാധവൻ രക പ്രസംഗമത്സരം വളരെ ചിട്ടയായി സംഘടിപ്പിച്ചുവരുന്നു.

ടി.കെ.മാധവൻ പുരസ്കാരം

ടി.കെ. മാധവന്റെ സ്മരണാർത്ഥം കേരളത്തിൽ ആദ്യ മായി പുരസ്കാരം ഏർപ്പെടുത്തുവാൻ നമുക്ക് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. പ്രഥമ പുരസ്കാരം 2018-ൽ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനുമാഷിന് ബഹു. ജലസേചന വകുപ്പു മന്ത്രി ശ്രീ. മാത്യു ടി. തേമസും, 2020-ൽ ലോകപ്രശസ്ത ക്യാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരന് ബഹു. മുൻമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയും കൈമാറി.

തിരുവാർപ്പ് സമര സ്മരണിക

തിരുവാർപ്പ് സമരത്തിന്റെ 90-ാം വാർഷികാഘോഷങ്ങ ളുടെ ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് ഒരു സ്റ്റാമ്പും, തിരുവാർപ്പ് സമരത്തിന്റെ സമഗ്ര ചരിത്രം പ്രതിപാദിക്കുന്ന സ്മരണികയും (അഗ്നിപഥം) പ്രസിദ്ധീക രിക്കുവാൻ കഴിഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വച്ച് ബഹു. ജസ്റ്റീസ് കെ.ടി.തോമസ് സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയുണ്ടായി.

പഠനഗവേഷണ കേന്ദ്രം

മേൽപ്പറഞ്ഞ ചരിത്ര വിഷയങ്ങളുടെ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് ആരംഭിച്ച ടി.കെ. മാധവൻ പാ നകേന്ദ്രത്തിന്റെ ഉൽഘാടനകർമ്മം 2020 ജൂൺ 14 ന് ട്രസ്റ്റ് പ്രസിഡന്റ് ശ്രി. എ.എം. ബൈജു നിർവ്വഹിച്ചു. 1000-ൽ അധികം ചരിത്രഗ്രന്ഥങ്ങളും മറ്റു ചരിത്ര രേഖകളുമായി പ്രവർത്തിച്ചു വരുന്ന പഠനകേന്ദ്രം ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ സഹാ യകമാവുകയാണ്.

സ്മാരക സമുച്ചയം

ധീരോദാത്തമായ ഒരു സമരത്തിന്റെ ചരിത്ര പാരമ്പര്യ മുള്ള ടി.കെ.യുടെ ചോരയും വിയർപ്പും വീണ ഈ മണ്ണിൽ, ആ സ്മരണ നിലനിർത്തുന്ന രീതിയിലുള്ള പഠന ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുപയുക്തമാകുന്ന രീതി യിൽ, ടി.കെ.യുടേയും, ഗാന്ധിജിയുടേയും പൂർണ്ണമായ പ്രതിമകളോടെ 101 ഒരു സ്മാരക സമുച്ചയം പടുത്തു യർത്തുന്നതിനുള്ള കർമ്മ പദ്ധതികളുമായി ട്രസ്റ്റ് മുന്നോട്ട് പോവുകയാണ്. ട്രസ്റ്റിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്ക് താങ്കൾ നൽകിയിട്ടുള്ള സഹായങ്ങൾ നന്ദിയോടെ സ്മരി ക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു.

തിരുവാർപ്പ് ക്ഷേത്രമൈതാനത്തോട് ചേർന്ന് സ്വന്തം വസ്തുവിൽ ട്രസ്റ്റിന്റെ ബോർഡ് സ്ഥാപിക്കുന്നതിന് അനു മതി നൽകിയ ശ്രീ. ഷിബു വല്യമറയ്ക്ക് ട്രസ്റ്റിന്റെ നന്ദി രേഖ പ്പെടുത്തുന്നു.