ചാരിറ്റി പ്രവർത്തനങ്ങൾ
സാമൂഹിക പ്രതിബദ്ധതയോടെ ട്രസ്റ്റ് നടപ്പാക്കിവോ രുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി നിർധന രോഗികൾക്ക് മരുന്നും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അംഗങ്ങ ളുടെ വിഹിതവും, ഭവനങ്ങളിലും, സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവർത്തന ങ്ങൾ നടത്തിവരുന്നത്.
കോവിഡ് – പ്രളയകാല സഹായങ്ങൾ
150-ൽ അധികം കുടുംബങ്ങളിൽ പ്രളയകാലത്ത് 10-ൽ അത്യാവശ്യ ഭക്ഷണവസ്തുക്കൾ, വസ്ത്രം, കുടിവെള്ളം എന്നിവ അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ എത്തിച്ചുനൽകുവാൻ ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ, രോഗികളുടേയും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവരുടേയും ഭവനങ്ങളിൽ ആവശ്യ വസ്തു ക്കളും മരുന്നും എത്തിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരു ന്ന്, മാസ്ക് എന്നിവ വിതരണം ചെയ്യുകയും, ട്രസ്റ്റ് പ്രവർത്ത കരുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉൾപ്പെ ടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ അണുനശീകരണ പ്രവർത്ത നങ്ങൾ നടത്തുകയും ചെയ്തു.
ട്രസ്റ്റിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും, കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ ക്യാൻസർ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുവാനും കഴിഞ്ഞു.
വിദ്യാഭ്യാസ മേഖല
ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങ ളുടെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചതോടൊപ്പം, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച വിദ്യാർത്ഥികൾക്ക്, സൈക്കിൾ, മൊബൈൽ ഫോൺ, നോട്ടുബുക്കുകൾ എന്നിവ നൽകു വാൻ നമുക്കു കഴിഞ്ഞു.
സൗഹൃദ പ്രോഗ്രാമുകൾ
വനിതകൾക്കായി പ്രത്യേക അവബോധക്ലാസ്സ് അഡ്വ. സിന്ധു ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലും, കുട്ടി കൾക്കായി അത്യന്തം വിജ്ഞാനപ്രദമായ രീതിയിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തിലും ക്ലാസ്സുകൾ സംഘടിപ്പിക്കു വാനും കഴിഞ്ഞു.
