Read About Our Trust

T K M Trust Thiruvarppu

തിരുവാർപ്പ് സഞ്ചാര സ്വതന്ത്ര്യ സമരത്തിൻ്റെ ചരിത്ര പ്രാധാന്യം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തിനായി, ഇത് സംബന്ധിച്ചും ടി കെ മാധവൻ്റെ ജീവിതവുമായി ബന്ധപ്പെട്ടും, ഗാന്ധിജിയുടെ സന്ദർശനം സംബന്ധിച്ചും ഉള്ള കത്തുകൾ ,ചിത്രങ്ങൾ, ലേഖനങ്ങൾ മറ്റു രേഖകൾ എന്നിവ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ T K M ട്രസ്റ്റ് 2016 ഡിസംബർ 6 ന് രജിസ്റ്റർ ചെയ്ത് പ്രർത്തനം ആരംഭിച്ചിട്ടുള്ളതാണ്.

ഇതോടൊപ്പം ഈ വിഷയങ്ങൾ പഠിക്കുന്നതിനു സഹായകമായ രീതിയിൽ ഒരു പഠന ഗവേഷണ സ്ഥാപനം ആരംഭിക്കുക, യുവാക്കളുടെ ഭാവിക്ക് ഉപയുക്തമാകുന്ന രീതിയിലും സ്ത്രീ ശാക്തികരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ രംഗത്ത് വേണ്ട പ്രോത്സാഹനങ്ങൾ നല്കുക, നിർധന രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ എത്തിച്ച് കൊടുക്കുവാൻ മുന്നിട്ടിറങ്ങുക.പ്രഗൽഭ വഗ്മിയായിരുന്ന ടി കെ മാധവൻ്റെ നാമധേയത്തിൽ എല്ലാ വർഷവും അഖില കേരളാടിസ്ഥാനത്തിൽ പ്രസംഗ മത്സരങ്ങൾ നടത്തുക എന്നിവയാണ് ട്രസ്റ്റിൻ്റെ പ്രവർത്തന ലക്ഷ്യങ്ങൾ.